പാലക്കാട്: കൊവിഡ് പ്രതിസന്ധി മൂലം കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ പാലക്കാട് ജില്ല സജ്ജം. സംസ്ഥാനത്തേക്ക് മടങ്ങിയെത്താൻ രജിസ്റ്റർ ചെയ്ത പ്രവാസികളിൽ 36840 പേർ പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ 25158 പേർ വിദേശത്തു നിന്നും 11682 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരുമാണ്. ഇവരുടെ പേരും വിശദാംശങ്ങളും നോർക്ക ഉടൻ ജില്ലാ ഭരണ സംവിധാനത്തിന് കൈമാറും.
പാലക്കാട്ടേക്ക് തിരിച്ചെത്തുന്നത് 36840 മലയാളികൾ - exiles to kerala
സംസ്ഥാനത്തേക്ക് മടങ്ങിയെത്താൻ രജിസ്റ്റർ ചെയ്ത പ്രവാസികളിൽ 36840 പേർ പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ 25158 പേർ വിദേശത്തു നിന്നും 11682 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരുമാണ്.
തിരിച്ചെത്തുന്നവർക്ക് വേണ്ടിയുള്ള താമസ സൗകര്യത്തിന് തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി. ജില്ലയിലെ 88 പഞ്ചായത്തുകളിലായി രണ്ടായിരത്തിലധികം മുറികളും ഏഴ് നഗരസഭകളിലായി മൂവായിരത്തോളം മുറികളുമാണ് തയാറാക്കിയിരിക്കുന്നത്. ലോഡ്ജ്, ഹോസ്റ്റൽ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സ്കൂളുകൾ, ഓഡിറ്റോറിയം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചുവരുന്നവരെ ആരോഗ്യ പരിശോധന നടത്തി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ സ്വന്തം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കും.