കേരളം

kerala

ETV Bharat / city

കണ്ടെയ്‌ൻമെന്‍റ് സോണുകൾ നിശ്ചയിക്കുന്നത് ദുരന്തനിവാരണ അതോറിറ്റിയാണെന്ന് ജില്ലാ കലക്ടർ - ജില്ലാ കലക്ടർ

പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിഡന്‍റ്, ചെയർമാൻ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്വമേധയാ കണ്ടെയ്‌ൻമെന്‍റ് സോണുകൾ പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണ്.

Containment Zones  District Collector  Disaster Management Authority  ദുരന്തനിവാരണ അതോറിറ്റി  കണ്ടെയ്‌ൻമെന്‍റ് സോണുകൾ  ജില്ലാ കലക്ടർ  ഡി. ബാലമുരളി
കണ്ടെയ്‌ൻമെന്‍റ് സോണുകൾ നിശ്ചയിക്കുന്നത് ദുരന്തനിവാരണ അതോറിറ്റിയാണെന്ന് ജില്ലാ കലക്ടർ

By

Published : Aug 19, 2020, 7:55 PM IST

പാലക്കാട്: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് കണ്ടെയ്‌ൻമെന്‍റ് സോണുകൾ പ്രഖ്യാപിക്കുന്നതിന്‍റെ ചുമതല സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കാണെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി. ജില്ലയിൽ കൊവിഡ് പശ്ചാത്തലത്തിൽ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിഡന്‍റ്, ചെയർമാൻ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്വമേധയാ കണ്ടെയ്‌ൻമെന്‍റ് സോണുകൾ പ്രഖ്യാപിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായ സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് കലക്ടറുടെ അറിയിപ്പ്.

രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാർഗരേഖ തയാറാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ കലക്ടർ ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് തീവ്ര ബാധിത മേഖലകൾ കണ്ടെത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യും. തുടർന്ന് ദുരന്ത നിവാരണ അതോറിറ്റി ആരോഗ്യവകുപ്പ് മുഖേനയാണ് കണ്ടെയ്‌ൻമെന്‍റ് സോണുകൾ പ്രസിദ്ധീകരിക്കുക. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആരും സ്വമേധയാ കണ്ടെയ്‌ൻമെന്‍റ് സോണുകൾ പ്രഖ്യാപിക്കുന്നത് സർക്കാർ നിർദേശങ്ങളുടെ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്നും കലക്ടർ പറഞ്ഞു. ഇനിയും ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്ന അധികാരികൾക്കെതിരെ ദുരന്തനിവാരണ നിയമം, കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.

ABOUT THE AUTHOR

...view details