കേരളം

kerala

ETV Bharat / city

പോക്സോ കേസില്‍ അധ്യാപകന് പതിനഞ്ച് വര്‍ഷം തടവും പിഴയും - palakkad pocso court news

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ മിഠായി വാഗ്‌ദാനം ചെയ്ത് സ്കൂളിന് പിന്നിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പാലക്കാട് പോക്സോ  പാലക്കാട് പീഡനം  പാലക്കാട് പോക്സോ കേസ് അധ്യാപകന് ശിക്ഷ  palakkad pocso case news  palakkad pocso court news  kerala crime news
പാലക്കാട് പോക്സോ

By

Published : Jan 7, 2020, 7:29 PM IST

പാലക്കാട്: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് പതിനഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി കൈപ്പുറം സ്വദേശി ശശികുമാറിനെയാണ് പാലക്കാട് പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ നിയമ പ്രകാരം രണ്ട് വകുപ്പുകളിലായാണ് കുറ്റം ചുമത്തിയത്. ഇരു സെക്ഷനിലുമായി പതിനഞ്ചു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2017 മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രണ്ടാം ക്ലാസ് വിദ്യാർഥിനിയെ മിഠായി വാഗ്‌ദാനം ചെയ്ത് സ്കൂളിന് പിന്നിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിലെ 26 സാക്ഷികളിൽ ഇരുപത് പേരെയും വിസ്‌തരിച്ചു.

ABOUT THE AUTHOR

...view details