കേരളം

kerala

ETV Bharat / city

പൊലീസുകാരന്‍റെ ആത്മഹത്യ; പട്ടികജാതി പട്ടികവർഗ കമ്മിഷൻ എആർ ക്യാമ്പ് സന്ദർശിച്ചു

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി, ക്യാമ്പ് ഡെപ്യൂട്ടി കമാൻഡർ എന്നിവരുമായി കമ്മിഷൻ കൂടിക്കാഴ്ച നടത്തി

പട്ടികജാതി പട്ടികവർഗ്ഗ കമ്മിഷൻ എആർ ക്യാമ്പ് സന്ദർശിച്ചു

By

Published : Aug 3, 2019, 9:52 AM IST

പാലക്കാട്: സിവിൽ പൊലീസ് ഓഫീസറായ കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷൻ അംഗം എസ് അജയകുമാർ കല്ലടിക്കോട് എആർ ക്യാമ്പ് സന്ദർശിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി, ക്യാമ്പ് ഡെപ്യൂട്ടി കമാൻഡർ എന്നിവരുമായി കമ്മിഷൻ കൂടിക്കാഴ്ച നടത്തി.

പൊലീസ് അന്വേഷണം തൃപ്‌തികരമാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഭാര്യ സജിനിയുടെ ആവശ്യം, കാര്യങ്ങളെ കുറിച്ച് വേണ്ടത്ര വ്യക്തതയില്ലാത്തതിനാലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജാതിവിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നാലാം തീയതി കമ്മിഷൻ കുമാറിന്‍റെ വീട്ടിലെത്തി ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും.

പൊലീസുകാരന്‍റെ ആത്മഹത്യ; പട്ടികജാതി പട്ടികവർഗ്ഗ കമ്മിഷൻ എആർ ക്യാമ്പ് സന്ദർശിച്ചു

ABOUT THE AUTHOR

...view details