പാലക്കാട്:അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഉപവാസ സമരം. അട്ടപ്പാടിയിൽ തുടരെ ഉണ്ടാകുന്ന ആദിവാസി ശിശുമരണങ്ങളിൽ പ്രത്യേക കേന്ദ്ര ഏജൻസിയുടെ അന്വേഷണവും അനാസ്ഥയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
അട്ടപ്പാടിയിൽ ശിശുമരണം തുടർക്കഥയാകുന്നു; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം - infant death in attappady
നവജാത ശിശുകൾക്ക് വേണ്ടിയുള്ള തീവ്ര പരിചരണ യൂണിറ്റും, സ്‌ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ചികിത്സാ വിഭാഗവും എത്രയും വേഗം ആശുപത്രിയിൽ സജ്ജീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു
![അട്ടപ്പാടിയിൽ ശിശുമരണം തുടർക്കഥയാകുന്നു; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം അട്ടപ്പാടി ശിശുമരണം അട്ടപ്പാടി പാലക്കാട് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം Attappady palakkadu infant death in attappady Strike demanding central agency to investigate Infant mortality](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10557058-thumbnail-3x2-ddd.jpg)
സാമൂഹ്യ പ്രവർത്തകയും എച്ച്ആർഡിഎസ് ഇന്ത്യ വുമൺ എംപവർമെന്‍റ് വൈസ് ചെയർപേഴ്‌സണുമായ സി.എ സലോമി ടീച്ചറും സാമൂഹ്യ പ്രവർത്തകനും എച്ച്ആർഡിഎസ് ഇന്ത്യ പ്രൊജക്റ്റ് കോർഡിനേറ്ററുമായ ഷൈജു ശിവരാമനും ചേർന്നാണ് കോട്ടത്തറ ട്രൈബൽ ഹോസ്‌പിറ്റലിന്‍റെ മുൻവശത്ത് സമരം നടത്തിയത്. നവജാത ശിശുകൾക്ക് വേണ്ടിയുള്ള തീവ്ര പരിചരണ യൂണിറ്റും, സ്‌ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ചികിത്സാ വിഭാഗവും എത്രയും വേഗം ആശുപത്രിയിൽ സജ്ജീകരിക്കണമെന്നും, ട്രൈബൽ ആശുപത്രിയിലേക്ക് വരുന്ന സർക്കാർ ഫണ്ടുകളുടെ വിനിയോഗം അന്വേഷണ വിധേയമാക്കണമെന്നും സലോമി ടീച്ചർ ആവശ്യപ്പെട്ടു.