പാലക്കാട്: കൊവിഡ് കാലം സെറാമിക് ഉതപന്ന വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ദുരിതകാലമായിരിക്കുകയാണ് പാലക്കാട് ഒലവക്കോട് റോഡരികിൽ കഴിഞ്ഞ 14 വർഷമായി സെറാമിക് ഭരണികൾ വിറ്റ് ഉപജീവനം നടത്തുന്നവരാണ് കർണാടക സ്വദേശികളായ ലക്ഷ്മിയും ഭർത്താവ് രമേശനും.
കൊവിഡില്‍ തകര്‍ന്ന് വഴിയോര കച്ചവടക്കാര്‍ - പാലക്കാട് വാര്‍ത്തകള്‍
പാലക്കാട് ഒലവക്കോട് റോഡരികില്‍ സെറാമിക് ഭരണികൾ വിറ്റ് ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ ലക്ഷ്മിയും ഭർത്താവ് രമേശനും വരുമാനമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

എന്നാൽ ഇത്തരം ഉത്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്ന സീസണിലാണ് കൊവിഡ് പ്രതിസന്ധിമൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആളുകൾ പുറത്തിറങ്ങാതെ ആയതോടെ ഇവയുടെ വിൽപ്പനയും നടന്നില്ല. തുടർന്ന് നല്ല കച്ചവടം ലഭിക്കേണ്ട ഈ ഓണക്കാലത്തും ഇവർക്ക് കാര്യമായ വരുമാനമുണ്ടാക്കാൻ സാധിക്കുന്നില്ല. ഉപ്പു ഭരണി, ചായക്കപ്പ്, കുപ്പി ഭരണി, ഫ്ലവർ ബേസ്, തുടങ്ങി നിരവധി സാധനങ്ങൾ വിൽപ്പനയ്ക്കായി പ്രദർശനത്തിന് വച്ചിട്ടുണ്ടെങ്കിലും ആരും വാങ്ങാനെത്തുന്നില്ല. മിക്കദിവസവും ഒരു വിൽപ്പന പോലും നടക്കാതെ തിരിച്ചു പോകേണ്ട അവസ്ഥയാണിപ്പോൾ. കർണാടകയിൽ നിന്നും എത്തി ഇവിടെ സ്ഥിരതാമസമാക്കിയ ഇവർക്ക് കഴിഞ്ഞ 14 വർഷത്തിനിടയിൽ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടില്ലെന്നും ലക്ഷ്മി പറയുന്നു. നാല് മക്കളുള്ള ഇവർ തങ്ങളുടെ ഏക ഉപജീവനമാർഗം പ്രതിസന്ധിയിലായതോടെ എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലാണ്.