പാലക്കാട്: യുക്രൈനിൽ യുദ്ധ ഭീതിയിൽ കഴിയുന്ന വിദ്യാർഥികൾക്ക് ധൈര്യം പകർന്ന് സ്‌പീക്കർ എം ബി രാജേഷിന്‍റെ വിളിയെത്തി. യുക്രൈനിലെ സപോറോസ്യേ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെയാണ് സ്‌പീക്കർ വിളിച്ചത്. പിന്നാലെ വിദ്യാർഥികൾ സ്‌പീക്കർക്ക് നന്ദി സന്ദേശം അയച്ചു.
യുക്രൈനിലെ സപോറോസ്യേ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ എംബിബിഎസ് വിദ്യാർഥികളായ കൂടല്ലൂർ മുണ്ടൻ വളപ്പിൽ അസ്‌ന അഷറഫ്, കണ്ണൂർ ഇരിട്ടി വറ്റുകുളത്തിൽ വിഷ്ണുപ്രിയ, ആലപ്പുഴ, ആറാട്ടുപുഴ കിഴക്കേ മുക്കത്തിൽ അശ്വതി, കണ്ണൂർ പിണറായി ശ്രീനിലയം പന്തക്കപ്പാറ ശ്രേയ നടമ്മൽ, മലപ്പുറം തിരൂർ, തച്ചോത്ത് ഷഹനബിൻസി എന്നീ വിദ്യാർഥികളെയാണ് സ്‌പീക്കർ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചത്.