പാലക്കാട്:ആറംഗ സംഘത്തിന്‍റെ വെട്ടേറ്റ് എസ്‌ഡിപിഐ നേതാവിന് ഗുരുതര പരിക്ക്. എസ്‌ഡിപിഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറമായംകുളം സക്കീർ ഹുസൈൻ (27) ആണ് വെട്ടേറ്റത്. പാലക്കാട് പാറമായംകുളം വച്ചാണ് ജൂലൈ 26ന് രാത്രിയോടെ ആറംഗ സംഘം ആക്രമിച്ചത്.
പാലക്കാട് എസ്‌ഡിപിഐ നേതാവിന് വെട്ടേറ്റു - പാലക്കാട് എസ്‌ഡിപിഐ
തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൈപ്പത്തി അറ്റ നിലയിലാണുള്ളത്.
പാലക്കാട് എസ്‌ഡിപിഐ നേതാവിന് വെട്ടേറ്റു
തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൈപ്പത്തി അറ്റ നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വിദഗ്ദ ചികിൽസക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തിന് പിന്നിൽ ആർഎസ്‌എസ് ആണെന്ന് എസ്‌ഡിപിഐ ആരോപിച്ചു.
also read:കോട്ടയത്ത് എസ്ഐക്ക് വെട്ടേറ്റു ; ആക്രമിച്ചത് വധശ്രമക്കേസ് പ്രതിയുടെ അച്ഛന്‍