പാലക്കാട് : സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സാമ്പത്തിക വിവരങ്ങൾ കൈമാറുന്നതിനേക്കാൾ ഗുരുതരമായ കുറ്റമാണ് ആരോഗ്യ വിവരങ്ങൾ കൈമാറുന്നത്. ഇത്തരം വിവരങ്ങൾ നാളെ ശത്രു രാജ്യങ്ങളുടെ കൈവശമെത്തിയാൽ ജൈവായുധമായി വരെ മാറിയേക്കാമെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
ഐടി സെക്രട്ടറി ശിവശങ്കറിനെ പുറത്താക്കണമെന്ന് സന്ദീപ് ജി. വാര്യര്‍
രോഗികളുടെ വിവരങ്ങള്‍ നാളെ ശത്രു രാജ്യങ്ങളുടെ കൈവശമെത്തിയാൽ ജൈവായുധമായി വരെ മാറിയേക്കാമെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
ഐടി സെക്രട്ടറി ശിവശങ്കറിനെ പുറത്താക്കണമെന്ന് സന്ദീപ് ജി. വാര്യര്‍
കരാർ ഉടനടി റദ്ദ് ചെയ്ത് കൈമാറിയ ഡാറ്റ തിരികെ വാങ്ങണമെന്നും ഐടി സെക്രട്ടറി ശിവശങ്കറിനെ സർക്കാർ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും സന്ദീപ് വാര്യർ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.