കേരളം

kerala

ETV Bharat / city

കൊവിഡ് വ്യാപന സാധ്യത ; മുതുതല പഞ്ചായത്തിലെ റോഡുകൾ അടച്ചു - കൊവിഡ് പാലക്കാട് വാര്‍ത്തകള്‍

ബുധനാഴ്ച പെരുമുടിയൂർ ഓറിയന്‍റല്‍ ഹയർ സെക്കൻഡറി സ്കൂളിൽ ആന്‍റിജൻ ടെസ്റ്റ് ക്യാമ്പ് നടത്തും. ഈ പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്തിയവരും രോഗ ലക്ഷണങ്ങളുള്ളവരും നിർബന്ധമായും പരിശോധന ക്യാമ്പിൽ പങ്കെടുക്കണം.

roads in muthumala panchayth closed  covid news  palakkad news  പാലക്കാട് വാര്‍ത്തകള്‍  കൊവിഡ് പാലക്കാട് വാര്‍ത്തകള്‍  മുതുതല പഞ്ചായത്തിലെ റോഡുകൾ അടച്ചു
കൊവിഡ് വ്യാപന സാധ്യത ; മുതുതല പഞ്ചായത്തിലെ റോഡുകൾ അടച്ചു

By

Published : Aug 12, 2020, 1:01 AM IST

പാലക്കാട്: കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് പട്ടാമ്പി മുതുതല പഞ്ചായത്തിലെ 6, 8, 9, 10 വാർഡുകളില്‍ നിയന്ത്രണങ്ങളും യാത്രാ നിരോധനവും ഏർപ്പെടുത്തി. നാല് ദിവസങ്ങളിലായി നടന്ന കൊവിഡ് ആന്‍റിജൻ ടെസ്‌റ്റിൽ ഈ പ്രദേശങ്ങളിലെ 24 പേരിൽ രോഗബാധ കണ്ടെത്തിയ സഹചര്യത്തിലാണ് നടപടി. മുതുതല പഞ്ചായത്ത്, ആരോഗ്യ വകുപ്പ് , പട്ടാമ്പി പൊലീസ് എന്നിവരുടെ തീരുമാനപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തറ പ്രദേശത്തേക്കുള്ള അഞ്ച് റോഡുകൾ അടച്ചു. റോഡുകളിൽ വളണ്ടിയർമാർ കാവൽ നിൽക്കുന്നുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമാണ് ഇവിടങ്ങളിൽ അനുവദിക്കുന്നത്. ഇവിടെ കടകള്‍ തുറക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. സമ്പർക്ക വ്യാപനം കണ്ടെത്തുന്നതിന് ബുധനാഴ്ച പെരുമുടിയൂർ ഓറിയന്‍റല്‍ ഹയർ സെക്കൻഡറി സ്കൂളിൽ ആന്‍റിജൻ ടെസ്റ്റ് ക്യാമ്പ് നടത്തും. ഈ പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്തിയവരും രോഗ ലക്ഷണങ്ങളുള്ളവരും നിർബന്ധമായും പരിശോധന ക്യാമ്പിൽ പങ്കെടുക്കണമെന്ന് മുതുതല പഞ്ചായത്തും ആരോഗ്യവകുപ്പും അറിയിച്ചു

ABOUT THE AUTHOR

...view details