പാലക്കാട്:റോഡപകടങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്കരണ പരിപാടികളും നിയമനിർവഹണവുമായി മോട്ടോർ വാഹന വകുപ്പ്. 32ആമത് ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്‍റെ ഭാഗമായാണ് പരിശോധനയും ബോധവത്ക്കരണവും നടത്തുന്നത്. ഈ മാസം 17 വരെയാണ് പരിപാടികള്‍. കേരളത്തിൽ റോഡപകടങ്ങളിൽ കൂടുതൽ പേർക്ക് ജീവഹാനി സംഭവിക്കുന്ന ജില്ലകളിൽ ഒന്നാണ് പാലക്കാട്.
റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; ബോധവത്ക്കരണവുമായി മോട്ടോർ വാഹന വകുപ്പ്
32ആമത് ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്‍റെ ഭാഗമായാണ് പരിശോധനയും ബോധവത്ക്കരണവും നടത്തുന്നത്.
റോഡപകടങ്ങളുടെ തോത് നിയന്ത്രിക്കുന്നതിനായി എല്ലാ വർഷവും ജനുവരി മാസം റോഡ് സുരക്ഷാ വാരം ആചരിച്ചു വന്നിരുന്നു. ഈ വർഷം മുതലാണ് മാസാചരണം രാജ്യത്തൊട്ടാകെ നടപ്പിലാക്കുന്നത്. ശരിയായ രീതിയിലുള്ള റോഡ് സേഫ്റ്റി ഉപകരണങ്ങളുടെ ഉപയോഗം, ശ്രദ്ധയോടു കൂടിയ ഡ്രൈവിങ്, മൊബൈൽ ഫോൺ, മദ്യം എന്നിവ ഡ്രൈവിങ് സമയത്ത് ഒഴിവാക്കൽ, വേഗത നിയന്ത്രിക്കൽ, വിട്ടുവീഴ്ച്ച മനോഭാവം എന്നിവയിൽ കൂടി മാത്രമേ അപകടങ്ങൾ കുറയ്‌ക്കാൻ സാധിക്കുകയുള്ളൂ. ഒരു മികച്ച റോഡ് സംസ്ക്കാരം രൂപപ്പെടുത്തി അപകടരഹിത രാജ്യത്തെ വാർത്തെടുക്കുവാനുള്ള തീവ്ര ശ്രമങ്ങളാണ് മോട്ടോർ വാഹന വകുപ്പ് നടത്തിവരുന്നത്.