പാലക്കാട് : വാളയാർ കേസിൽ സര്‍ക്കാര്‍ പ്രതികൾക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം ശരിയായ ദിശയിൽ അന്വേഷിച്ചിട്ടില്ലെന്നും, കുട്ടികളുടെ രക്ഷിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വാളയാര്‍ കേസ് : സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് ചെന്നിത്തല - കേരള സര്‍ക്കാര്‍
സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറാകണമെന്ന്, പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
![വാളയാര്‍ കേസ് : സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4997524-795-4997524-1573189751831.jpg)
വാളയാര്‍ കേസ് : സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് ചെന്നിത്തല
വാളയാര്‍ കേസ് : സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് ചെന്നിത്തല
മുഖ്യമന്ത്രി പെൺകുട്ടികളുടെ വീട് സന്ദർശിക്കണമായിരുന്നു. പെണ്‍കുട്ടികളുടെ കുടുംബം കോടതിയില്‍ പോയി സി.ബി.ഐ അന്വേഷണം അവശ്യപ്പെടണമെന്നുള്ള സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച ചെന്നിത്തല, സർക്കാരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടതെന്നും പറഞ്ഞു. അട്ടപ്പള്ളത്ത് പെൺകുട്ടികളുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.