കേരളം

kerala

ETV Bharat / city

പന്നിയങ്കര ടോൾ; സമരം ശക്തമാക്കി സ്വകാര്യ ബസുകൾ - private bus strike

ഈ മാസം 28ന് തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യബസ് സർവീസ് പൂർണമായും നിർത്തിവയ്ക്കും

പന്നിയങ്കര ടോൾ സമരം ശക്തമാക്കി സ്വകാര്യ ബസുകൾ  സ്വകാര്യ ബസ് സമരം  പന്നിയങ്കര ടോൾ സ്വകാര്യ ബസ് സമരം  private bus strike  private bus strike panniyankara toll
പന്നിയങ്കര ടോൾ; സമരം ശക്തമാക്കി സ്വകാര്യ ബസുകൾ

By

Published : Apr 24, 2022, 3:09 PM IST

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് അമിതമായി ടോൾ പിരിക്കുന്നതിനെതിരെ സ്വകാര്യ ബസുടമകൾ നടത്തുന്ന സമരം ശക്തമാകുന്നു. ഈ മാസം 28ന് തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യബസുകൾ പൂർണമായും സർവീസ് നിർത്തിവയ്ക്കും. പ്രശ്‌നപരിഹാരമായില്ലെങ്കിൽ സമരം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കാൻ വടക്കഞ്ചേരിയിൽ ചേർന്ന സംയുക്ത ബസുടമകളുടെയും ട്രേഡ് യൂണിയനുകളുടെയും യോഗം തീരുമാനിച്ചു.

പന്നിയങ്കര ടോൾ പ്ലാസ വഴി സർവീസ് നടത്തുന്ന 150 സ്വകാര്യ ബസുകൾ 11 ദിവസമായി സമരത്തിലാണ്. അമിത ടോൾ നൽകി സർവീസ് നടത്താൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്. ടോൾ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസുടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസക്ക് സമീപം നടത്തി വരുന്ന അനിശ്ചിതകാല സമരം 17-ാം ദിവസത്തിലേക്ക് കടന്നു.

വടക്കഞ്ചേരിയിൽ നടന്ന സംയുക്ത ട്രേഡ് യൂണിയൻ യോഗം എംഎസ് സ്‌കറിയ ഉദ്ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details