കേരളം

kerala

ETV Bharat / city

ട്രെയിനില്‍ കടത്തിയ 46.8 കിലോ കഞ്ചാവുമായി 7 പേര്‍ പിടിയില്‍ - ganja seized from rail passengers in kerala

തിരുവനന്തപുരം– ഷാലിമാർ എക്‌സ്‌പ്രസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

കഞ്ചാവ് പിടികൂടി  കഞ്ചാവുവേട്ട  പാലക്കാട് ട്രെയിന്‍ കഞ്ചാവ്  തിരുവനന്തപുരം ഷാലിമാർ എക്‌സ്‌പ്രസ് കഞ്ചാവ് പിടികൂടി  ganja seized in palakkad  ganja seized from rail passengers in kerala  palakkad ganja found on train
പാലക്കാട് വന്‍ കഞ്ചാവുവേട്ട; ട്രെയിനില്‍ കടത്തുകയായിരുന്ന 46.8 കിലോ കഞ്ചാവുമായി 7 പേര്‍ പിടിയില്‍

By

Published : Feb 11, 2022, 4:07 PM IST

പാലക്കാട്‌: ട്രെയിനിൽ കടത്തുകയായിരുന്ന 46.8 കിലോ കഞ്ചാവുമായി ഏഴ്‌ ഒഡിഷ സ്വദേശികളെ പാലക്കാട് റെയിൽവേ പൊലീസ്‌ പിടികൂടി. സിബു മല്ലിക് (19), ദേപാതി മാജി (42), കുനാൽ മലാബി (22), മിലൻ മല്ലിക് (42), ഫിറോജ് (35), കാമില (35), റഫേൽ (35) എന്നിവരാണ്‌ പിടിയിലായത്‌.

തിരുവനന്തപുരം–ഷാലിമാർ എക്‌സ്‌പ്രസിൽ ബാഗുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്‌. കൊച്ചി, ആലുവ എന്നിവിടങ്ങളിൽ വിൽപ്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതികൾ സമ്മതിച്ചു. ഒഡിഷയിലെ ഗജപത് അൻഡബ സ്വദേശികളാണ് പ്രതികള്‍.

റെയിൽവേ പൊലീസ്‌ അടുത്തകാലത്ത്‌ നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്‌. കഞ്ചാവിന്‍റെ ഉറവിടത്തെക്കുറിച്ചും മൊത്ത വിൽപ്പനക്കാർ, ഇടനിലക്കാർ എന്നിവരെക്കുറിച്ചും അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പ്രതികളെ പാലക്കാട്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

Also read: പോക്‌സോ കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ABOUT THE AUTHOR

...view details