കേരളം

kerala

ETV Bharat / city

പട്ടാമ്പിയിൽ സമൂഹവ്യാപനത്തിന് സാധ്യത

മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പട്ടാമ്പിയിൽ ആന്‍റിജൻ ടെസ്റ്റ് നടത്തി. അനിശ്ചിതകാലത്തേക്ക് മൽസ്യ മാർക്കറ്റ് അടച്ചു.

PATTAMBI COVID RAPID TEST  PATTAMBI COVID  palakkad covid update  covid news  പാലക്കാട് കൊവിഡ് വാര്‍ത്തകള്‍  പട്ടാമ്പി കൊവിഡ്  കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് മരണം
പട്ടാമ്പിയിൽ സമൂഹവ്യാപനത്തിന് സാധ്യത

By

Published : Jul 19, 2020, 2:36 AM IST

പാലക്കാട്:പട്ടാമ്പി മൽസ്യ മാർക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് നടത്തി. മാർക്കറ്റിലെ തൊഴിലാളികൾക്കും മർക്കറ്റുമായി കൂടുതൽ ഇടപഴകുന്നവർക്കുമാണ് ടെസ്റ്റ് നടത്തിയത്. പരിശോധനയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. പ്രാഥമികമായി രോഗം കണ്ടെത്തിയവരെ വിദഗ്‌ധ കൊവിഡ് പരിശോധനക്കായി സ്രവം ശേഖരിക്കുന്നതിന് ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മാർക്കറ്റിൽ സ്ഥിരം ഇടപഴകുന്ന 500 പേരിൽ നിന്നുമാണ് സ്രവം ശേഖരിചത്.

കോവിഡ് സ്ഥിരീകരിച്ച തൊഴിലാളിക്ക് രോഗം ബാധിച്ച ഉറവിടം അറിയാത്തത് വലിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ഉച്ചയോടെ പട്ടാമ്പി മുനിസിപ്പൽ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും പൊലീസ് നിർദേശത്തെ തുടർന്ന് അടച്ചു. ഗതാഗത നിയന്ത്രണം നിലവിൽ വരും. പട്ടാമ്പിയിലെ കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും ഭാഗത്ത് നിന്നും കർശന നടപടികൾ ഉണ്ടാവും. മാർക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അനിശ്ചിതകാലത്തേക്ക് മൽസ്യ മാർക്കറ്റ് അടച്ചു.

ജൂലൈ 11 നാണ് മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സ്രവം പരിശോധനക്കായി ശേഖരിച്ചത്. പതിനേഴാം തീയതിയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നത് വരെ ഇയാൾ മാർക്കറ്റിൽ ജോലിയെടുത്തിരുന്നു. കൊടുമുണ്ട സ്വദേശിയായ ഇദ്ദേഹതിന്‍റെ പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ തയാറാക്കി വരുകയാണ്. നിലവിൽ പട്ടാമ്പി താലൂക്ക് പരിധിയിലെ നിരവധി ജനങ്ങൾ മൽസ്യ മർക്കറ്റുമായി ബന്ധപ്പെടുന്നവരാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മാർക്കറ്റിൽ വരുകയും ഇടപഴകുകയും ചെയ്ത ആളുകൾ സ്വയം നിരീക്ഷണത്തിൽ പോകുവാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. താലൂക്ക് പരിധിയിലെ ജനങ്ങൾ കനത്ത ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.

ABOUT THE AUTHOR

...view details