പരിമിതികളുമായി പാലക്കാട് ജില്ലാ ആശുപത്രി - പാലക്കാട് ജില്ലാ ആശുപത്രി
ഒരു കിടക്കയില്‍ രണ്ടു രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്
പാലക്കാട് ജില്ലാ ആശുപത്രിയിലെ രോഗികള്‍
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍. വാര്‍ഡുകളില്‍ മതിയായ കിടക്കകള്‍ ഇല്ലാത്തതിനാല്‍ ഒരു കിടക്കയില്‍ രണ്ടുപേരെന്ന നിലയിലാണിപ്പോള്‍. പ്രസവ വാര്‍ഡില്‍ പോലും ഇതാണ് സ്ഥിതി. പരിമിതകള്‍ക്കപ്പുറമുള്ള രോഗികളാണ് എത്തുന്നതെങ്കിലും ആരെയും മടക്കി അയക്കാറില്ലെന്ന് ആശുപത്രിയധികൃതര്‍ പറയുന്നു. പുതിയ ആശുപത്രി കെട്ടിടത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Last Updated : Jul 25, 2019, 12:44 AM IST