പാലക്കാട്: പാലക്കാട് കുളപ്പുള്ളിയില്‍ ടാങ്കർ ലോറി തട്ടി സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. ഷൊർണ്ണൂർ കുളപ്പുള്ളി സ്വദേശി ജി കനകരാജ് (56) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്‌ച വൈകീട്ട് 6.30ഓടെ കുളപ്പുള്ളി ചുവന്നഗേറ്റ് ഐപിടി ആൻഡ് ജിപിടി കോളജിന് സമീപമാണ് അപകടമുണ്ടായത്.
പാലക്കാട് ടാങ്കർ ലോറി തട്ടി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം - palakkad road accident
കുളപ്പുള്ളി ചുവന്നഗേറ്റ് ഐപിടി ആൻഡ് ജിപിടി കോളജിന് സമീപമാണ് അപകടമുണ്ടായത്
പാലക്കാട് ടാങ്കർ ലോറി തട്ടി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
കനകരാജ് വാടാനാംകുറുശ്ശി ഭാഗത്തേക്ക് പോകുന്നതിനിടെ ലോറി തട്ടി റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് ഷൊർണൂർ പൊലീസ് അറിയിച്ചു. സാരമായി പരിക്കേറ്റ കനകരാജിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ച ഉച്ചക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. വാണിയംകുളത്ത് ഭാരത് ഗ്യാസ് സബ് എജൻസി നടത്തുകയാണ് കനകരാജ്.
Also read: ട്രക്കിങിനിടെ കാല്‍തെന്നി കൊക്കയിലേക്ക് വീണു; മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം