പാലക്കാട്: പന്തിരുകുല പെരുമയുടെ വിശ്വാസങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന രായിരനെല്ലൂർമല ചവിട്ടാൻ ഇത്തവണ വിശ്വാസികൾ എത്തില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തിലും 144 നിലനിൽക്കുന്നതിനാലുമാണ് രായിരനെല്ലൂർ മലകയറ്റം ഇത്തവണ ഒഴിവാക്കിയത്. പട്ടാമ്പി നടുവട്ടത്താണ് പന്തിരുകുല പുരാവൃത്തമുറങ്ങുന്ന രയിരനെല്ലൂർ മല സ്ഥിതിചെയ്യുന്നത്.
രായിരനെല്ലൂർമല ചവിട്ടാൻ ഇത്തവണ വിശ്വാസികൾ എത്തില്ല
കൊവിഡ് പശ്ചാത്തലത്തിലാണ് നടപടി. മലകയറ്റം ഒഴിവാക്കിയാലും മലമുകളിലെ ക്ഷേത്രത്തിൽ പൂജകൾ നടക്കും.
രായിരനെല്ലൂർമല ചവിട്ടാൻ ഇത്തവണ വിശ്വാസികൾ എത്തില്ല
പന്തിരുകുല പ്രധാനി നാറാണത്തുഭ്രാന്തന് ദേവീ ദർശനം ലഭിച്ചുവെന്ന് ഐതിഹ്യവുമായാണ് എല്ലാ വർഷവും തുലാം ഒന്നിന് രായിരനെല്ലൂർ മലകയറ്റം ഒരു അനുഷ്ഠാനമായി നടത്തിവരുന്നത്. എല്ലാ വര്‍ഷവും ഇതര ജില്ലകളില്‍ നിന്നടക്കം പതിനായിരക്കണക്കിന് വിശ്വാസികള്‍ എത്തിയിരുന്ന രായിരനെല്ലൂര്‍ മലയുടെ ചരിത്രത്തിൽ ആദ്യമായാണ് മലകയറ്റം ഒഴിവാക്കുന്നത്. അതേസമയം മലകയറ്റം ഒഴിവാക്കിയാലും മലമുകളിലെ ക്ഷേത്രത്തിൽ പൂജകൾ നടക്കുമെന്ന് നാറാണത്ത് ഭ്രാന്തന്‍ ശ്രീ ദ്വാദശാക്ഷരി ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
Last Updated : Oct 7, 2020, 4:33 PM IST