പാലക്കാട്:പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 12 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. തച്ചമ്പാറ മാച്ചാംതോട് സ്വദേശി ഉമേഷിനെയാണ് (25) ഫസ്‌റ്റ് അഡീഷണൽ സെഷൻസ് (പോക്‌സോ) കോടതി ജഡ്‌ജി എൽ ജയവന്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്‌ക്ക് നൽകാനും കോടതി നിര്‍ദേശിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 12 വർഷം കഠിന തടവ് വിധിച്ച് പോക്‌സോ കോടതി - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി
![പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 12 വർഷം കഠിന തടവ് വിധിച്ച് പോക്‌സോ കോടതി palakkad pocso case man gets 12 years in prison for raping minor girl pocso case minor girl rape case പാലക്കാട് പോക്‌സോ കേസ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് പീഡനം പ്രതി തടവ് ശിക്ഷ പീഡനം പോക്‌സോ കോടതി വിധി pocso case court verdict](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16219879-thumbnail-3x2-poc.jpg)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 12 വർഷം കഠിന തടവിന് വിധിച്ച് പോക്‌സോ കോടതി
2017ലാണ് കേസിനാസ്‌പദമായ സംഭവം. വിവാഹ വാഗ്‌ദാനം നൽകിയ ശേഷം പ്രതി പെൺകുട്ടിയെ സുഹൃത്തിന്‍റെ വീട് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കല്ലടിക്കോട് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് അന്നത്തെ എസ്‌ഐ മനോജ് കെ ഗോപി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യൻ ഹാജരായി.
Also read: കാമുകിയുടെ 16കാരിയായ മകളെ ഒന്നര വര്‍ഷമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ