കേരളം

kerala

ETV Bharat / city

മധുവിന്‍റെ കൊലപാതകം; പുനരന്വേഷണം വേണമെന്ന് കുടുംബം - madhu's family demands re-investigation

കേസ് നടത്തിപ്പിൽ ഉപദേശം നൽകാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാറിനോടാണ് മധുവിന്‍റെ കുടുംബം ഈ ആവശ്യം ഉന്നയിച്ചത്.

മധുവിന്‍റെ കൊലപാതകം  പുനരന്വേഷണം വേണമെന്ന് കുടുംബം  അഭിഭാഷകൻ വി. നന്ദകുമാർ  madhu's murder  madhu's family demands re-investigation  attappadi madhu death
മധുവിന്‍റെ കൊലപാതകം; പുനരന്വേഷണം വേണമെന്ന് കുടുംബം

By

Published : Feb 2, 2022, 3:52 PM IST

Updated : Feb 2, 2022, 5:29 PM IST

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്‍റെ കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം. കുടുംബത്തിന് കേസ് നടത്തിപ്പിൽ ഉപദേശം നൽകാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാറിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്.

നന്ദകുമാർ ഇന്ന് മധുവിൻ്റെ വീട് സന്ദർശിച്ചിരുന്നു. കേസ് സിബിഐ അമ്പേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിയമോപദേശം നൽകുന്നുണ്ടെങ്കിലും സർക്കാർ തന്നെയായിരിക്കും കേസ് നടത്തുക.

മധുവിന്‍റെ കൊലപാതകം കഴിഞ്ഞ ആഴ്‌ച കോടതി പരി​ഗണിക്കുമ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്ന് സ്പെഷൽ പ്രോസിക്യൂട്ടർ എവിടെയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിന്‍റെ വീട്ടുകാർ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് എതിരെ രംഗത്തെത്തിയത്.

മധുവിന്‍റെ കൊലപാതകം; പുനരന്വേഷണം വേണമെന്ന് കുടുംബം

ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ നിർദേശ പ്രകാരം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്‍റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല.

നിലപാട് വ്യക്തമാക്കി സ്പെഷ്യൽ പ്രോസിക്യൂട്ടർ

അതേ സമയം കേസിൽ നിലപാട് വ്യക്തമാക്കി സ്പെഷ്യൽ പ്രോസിക്യൂട്ടർ രം​ഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് അഡ്വ. വിടി രഘുനാഥ് പറഞ്ഞു. തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി തുടരുന്നതിൽ താൽപര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ ആവശ്യപ്പെട്ട രേഖകൾ പൊലീസ് കൈമാറാതെ വിസ്‌താര നടപടികൾ തുടങ്ങാൻ കഴിയില്ല. ആദ്യ കുറ്റപത്രത്തിൽ പഴുതുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

READ MORE:അട്ടപ്പാടി മധു കേസ്: നിയമപോരാട്ടത്തിന് സഹായ വാഗ്‌ദാനവുമായി മമ്മുട്ടി

Last Updated : Feb 2, 2022, 5:29 PM IST

ABOUT THE AUTHOR

...view details