കേരളം

kerala

ETV Bharat / city

പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വർണം പിടികൂടി - കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റ്

ആലപ്പി എക്‌സ്‌പ്രസിൽ ചെന്നൈയിൽ നിന്നും തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്

olavakkode railway station  palakkad gold seized  gold seized olavakkode  രണ്ട് കിലോ സ്വർണം  സ്വർണം പിടികൂടി  പാലക്കാട് സ്വർണവേട്ട  ഒലവക്കോട് റെയിൽവേ സ്റ്റേഷന്‍  പാലക്കാട് റെയിൽവേ  കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റ്  ആലപ്പി എക്‌സ്‌പ്രസ്
പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വർണം പിടികൂടി

By

Published : Nov 18, 2020, 2:47 PM IST

പാലക്കാട്:ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വർണവുമായി രണ്ടുപേര്‍ പിടിയില്‍. ആലത്തൂർ സ്വദേശി എൻ വിജയൻ, തൃശ്ശൂർ സ്വദേശി ജോയ് സി.ഡി എന്നിവരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പിടികൂടിയത്. ആലപ്പി എക്‌സ്‌പ്രസിൽ ചെന്നൈയിൽ നിന്നും തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് കിലോ സ്വർണം കണ്ടെത്തിയത്. ഇന്ന് രാവിലെ പാലക്കാട് റെയിൽവേ ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

ABOUT THE AUTHOR

...view details