കേരളം

kerala

ETV Bharat / city

ചേരി വികസന പദ്ധതി പ്രകാരം നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍ദാനം നടന്നു - ചേരി വികസന പദ്ധതി പ്രകാരം നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍ദാനം നടന്നു

നാല് നിലകളിലായി 64 ഫ്ലാറ്റുകളാണ് മധുര വീരന്‍ കോളനിയില്‍ നിര്‍മിച്ചിട്ടുള്ളത്,താക്കോല്‍ ദാനം മന്ത്രി എ കെ ബാലന്‍ നിർവഹിച്ചു

ചേരി വികസന പദ്ധതി പ്രകാരം നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍ദാനം നടന്നു

By

Published : Sep 17, 2019, 11:17 PM IST

പാലക്കാട്: ചേരി വികസന പദ്ധതി പ്രകാരം നിര്‍മിച്ച ശംഖുവാരത്തോട്ടിലെ ഫ്ലാറ്റുകളുടെ താക്കോല്‍ ദാനം മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. നാല് നിലകളിലായി 64 ഫ്ലാറ്റുകളാണ് മധുര വീരന്‍ കോളനിയില്‍ നിര്‍മിച്ചിട്ടുള്ളത്. ചെറിയ മഴ പെയ്താല്‍പ്പോലും വെള്ളം കയറുന്ന പ്രദേശമാണ് ശംഖുവാരത്തോടിന് സമീപത്തെ ചേരി. കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ ഇവിടുത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു. പലരുടെയും കുടിലുകള്‍ മഴവെള്ളപ്പാച്ചിലിൽ ഒലിച്ച് പോവുകയും ചെയ്തിരുന്നു. ഇതിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് 64 കുടുംബങ്ങളെ പാർപ്പിക്കാനാവശ്യമായ ഫ്ലാറ്റ് നിർമിച്ചത്. വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. എന്നാല്‍ എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന ഈ ഭാഗത്ത് തോടിന്‍റെ നിരപ്പില്‍ നിന്ന് അല്‍പ്പം പോലും ഉയര്‍ത്താതെ ഫ്ലാറ്റ് പണിതതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

ചേരി വികസന പദ്ധതി പ്രകാരം നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍ദാനം നടന്നു

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details