പാലക്കാട്: നഗരത്തിൽ വീണ്ടും തീപിടിത്തം. രാത്രി 9.45 ഓടെ ഉണ്ടായ തീപിടിത്തത്തില്‍ സാംസങ് ഷോറൂം ഭാഗികമായി കത്തിനശിച്ചു. ഇന്നലെ രാവിലെ തീപിടിത്തമുണ്ടായ ഹോട്ടലിന് എതിർവശത്തെ മൊബൈൽ കടയിലാണ് രാത്രി തീപടർന്നത്. കടയിലുണ്ടായിരുന്ന ഫർണിച്ചറുകളും മൊബൈൽ ഫോണുകളും കത്തിനശിച്ചു.
പാലക്കാട് നഗരത്തില്‍ വീണ്ടും തീപിടിത്തം - samsung showroom fire
സാംസങ് ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ ഫർണിച്ചറുകളും മൊബൈൽ ഫോണുകളും എ.സി യഊണിറ്റും ഉള്‍പ്പെടെ കത്തിനശിച്ചു.
പാലക്കാട് തീപിടിത്തം
കടയിലെ സെൻട്രലൈസ്‌ഡ് എ.സി യൂണിറ്റും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് വസ്തുക്കളും അഗ്നിക്കിരയായി. രാത്രി പൂട്ടിപ്പോയ കടയുടെ ഉള്ളിൽനിന്ന് വലിയ അളവിൽ പുക ഉയരുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.