പാലക്കാട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. ഒമ്പത് പേർക്കാണ് ജില്ലയില്‍ ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മേഖലയില്‍ കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കല്ലടിക്കോട് അഞ്ച് പേര്‍ക്കും ആനക്കര പഞ്ചായത്തില്‍ നാല് പേര്‍ക്കും ഡെങ്കി ബാധിച്ചിട്ടുണ്ട്. ഒരാൾക്ക് രണ്ട് തവണ നടത്തിയ പരിശോധനയിലും ഡെങ്കി പോസിറ്റീവായി.
പാലക്കാട് ഒമ്പത് പേര്‍ക്ക് ഡെങ്കിപ്പനി - കേരളത്തില്‍ ഡെങ്കിപ്പനി
രോഗം പടരുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൊതുക് ഉറവിട നശീകരണം, മരുന്ന് തളിക്കൽ എന്നീ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്
പാലക്കാട് ഒമ്പത് പേര്‍ക്ക് ഡെങ്കിപ്പനി
രോഗം പടരുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൊതുക് ഉറവിട നശീകരണം, മരുന്ന് തളിക്കൽ എന്നിവയും പുരോഗമിക്കുകയാണ്. ലോക്ക് ഡൗണായതിനാൽ പല സ്ഥലത്തും മാലിന്യനീക്കം നടക്കാത്തതും വേനൽ മഴയിൽ വെള്ളം കെട്ടികിടക്കുന്നതുമാണ് കൊതുകുകൾ പെരുകുന്നതിന് കാരണമാകുന്നത്. ജില്ലയിൽ പകർച്ചവ്യാധികൾ പകരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.