പാലക്കാട് 547 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് വാര്‍ത്തകള്‍
ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3070 ആയി
പാലക്കാട് 547 പുതിയ കൊവിഡ് കേസുകള്‍
പാലക്കാട്: ജില്ലയിൽ ഇന്ന് 547 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 230 പേർ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ 369 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ 164 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 10 പേർക്കും, വിദേശരാജ്യങ്ങളിൽ നിന്നും വന്ന നാല് പേർക്കും വൈറസ് ബാധിച്ചു. പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3073 ആയി.