കേരളം

kerala

ETV Bharat / city

പാലക്കാട് 13 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 178 ആയി.

palakkad covid update  palakkad news  പാലക്കാട് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ്
പാലക്കാട് 13 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 11, 2020, 6:41 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമാനിൽ നിന്നെത്തിയ വല്ലപ്പുഴ ചെമ്മാംകുഴി സ്വദേശി, ഷാർജയിൽ നിന്ന് വന്ന കാരാക്കുറുശി സ്വദേശികളായ രണ്ടുപേർ, അബുദാബിയിൽ നിന്നും വന്ന പൊൽപ്പള്ളി സ്വദേശി, കോട്ടോപ്പാടം സ്വദേശി, മണ്ണാർക്കാട് സ്വദേശി, ദുബായിൽ നിന്നും വന്ന കാരാക്കുറുശ്ശി സ്വദേശി,തമിഴ്നാട്ടിൽ നിന്നും വന്ന ചളവറ പുലയനാംകുന്ന് സ്വദേശി, കാഞ്ഞിരപ്പുഴ സ്വദേശി, പറളി സ്വദേശി ഡൽഹിയിൽനിന്ന് വന്ന പാലക്കാട് സ്വദേശി, കൊല്‍ക്കത്തയിൽ നിന്നും ബെംഗളൂരുവില്‍ നിന്നും വന്ന രണ്ട് ഷൊർണൂർ സ്വദേശികൾ എന്നിവർക്കാണ് രോഗബാധ. അതേസമയം ജില്ലയിൽ ഇന്ന് 13 പേർ കൊവിഡ് രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 178 ആയി.

ABOUT THE AUTHOR

...view details