കേരളം

kerala

ETV Bharat / city

പാലക്കാട് രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികൾ; ആശങ്ക ഉയരുന്നു - kerala covid news

രോഗബാധിതരായ 905 പേരില്‍ 812 പേർക്കും ലക്ഷണങ്ങൾ ഇല്ല. 93 പേർ മാത്രമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെന്ന് ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് കൊവിഡ് വാർത്തകൾ  പാലക്കാട് കൊവിഡ് രോഗികൾ  കേരള കൊവിഡ് വാർത്തകൾ  കൊവിഡ് രോഗികൾക്ക് ലക്ഷണമില്ല  palakkad covid news  palakkad covid updates  kerala covid news  covid patients palakkad
പാലക്കാട് രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികൾ; ആശങ്ക ഉയരുന്നു

By

Published : Jul 16, 2020, 11:53 AM IST

പാലക്കാട്: ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ 90 ശതമാനം പേരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെന്ന് റിപ്പോർട്ട്. രോഗബാധിതരായ 905 പേരില്‍ 812 പേർക്കും ലക്ഷണങ്ങളില്ല. 93 പേർ മാത്രമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതെന്ന് ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടങ്ങളില്‍ രോഗലക്ഷണം ഉള്ളവരില്‍ മാത്രമായിരുന്നു പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ലക്ഷണം ഇല്ലാത്തവരും കൊവിഡ് ബാധിതരാകാൻ തുടങ്ങിയതോടെ പരിശോധന ഇത്തരക്കാരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. റെഡ് സോണില്‍ നിന്ന് എത്തുന്നവരെയും രോഗ സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ടവരെയും പരിശോധനകൾക്ക് വിധേയമാക്കിയതോടെയാണ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ കണ്ടെത്താൻ സാധിച്ചത്.

ജില്ലയില്‍ ഇതുവരെ 27520 സാമ്പിളുകൾ പരിശോധിച്ചു. അതിർത്തി ജില്ല എന്ന നിലയിൽ ആദ്യഘട്ടം മുതൽ പരിശോധനകളുടെ എണ്ണം ഇവിടെ വർധിപ്പിച്ചിരുന്നു. ജില്ലയിൽ 21നും 30 വയസിനും മധ്യേ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതൽ രോഗബാധ. 277 പേർക്കാണ് ഈ വിഭാഗത്തിൽ രോഗം സ്ഥിരീകരിച്ചത്. 31നും 40നും മധ്യേ പ്രായമുള്ളവരിൽ 241 പേർക്കും 41നും 50നും മധ്യേ പ്രായമുള്ളവരിൽ 173 പേർക്കും രോഗം സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details