പാലക്കാട്: ജില്ലയിൽ 13 വയസുകാരിക്ക് ഉൾപ്പെടെ 29 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഏഴ് പേർ കൂടി രോഗമുക്തി നേടി. വാണിയംകുളം, തച്ചമ്പാറ, വല്ലപ്പുഴ, കരിമ്പ, കഞ്ചിക്കോട്, കിഴക്കഞ്ചേരി, വടക്കഞ്ചേരി, മുണ്ടൂർ, തിരുമിറ്റക്കോട്, തൃക്കടീരി, വിളയൂർ, ചിറ്റിലഞ്ചേരി, പുതുപ്പരിയാരം, വെള്ളിനേഴി, നെല്ലായ, കടമ്പഴിപ്പുറം, പട്ടാമ്പി, വണ്ടാഴി, അയിലൂർ, മരുതറോഡ് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
പാലക്കാട് 29 പേർക്ക് കൂടി കൊവിഡ് - palakkad
ജില്ലയില്‍ 188 പേരാണ് ചികിത്സയിലുള്ളത്. ഏഴ് പേർ കൂടി രോഗമുക്തി നേടി.
പാലക്കാട് 29 പേർക്ക് കൂടി കൊവിഡ്
തച്ചമ്പാറ, വല്ലപ്പുഴ, കരിമ്പ, തിരുമിറ്റക്കോട്,തൃക്കടീരി, വിളയൂർ, ചിറ്റിലഞ്ചേരി സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 188 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര്‍ മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളജിലും അഞ്ച് പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും ചികിത്സയിലുണ്ട്.