കേരളം

kerala

ETV Bharat / city

അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു - palakkad boy died after wasp attack news

വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെ കടന്നൽ കുത്ത് ഏൽക്കുകയായിരുന്നു.

അഞ്ചു വയസുകാരൻ കടന്നൽ മരണം വാര്‍ത്ത  അഞ്ചു വയസുകാരന്‍ മരണം വാര്‍ത്ത  പാലക്കാട് അഞ്ചു വയസുകാരന്‍ മരണം വാര്‍ത്ത  കടന്നല്‍ ആക്രമണം വാര്‍ത്ത  കടന്നല്‍ ആക്രമണം അഞ്ചു വയസുകാരന്‍ മരണം വാര്‍ത്ത  പാലക്കാട് അഞ്ചു വയസുകാരന്‍ മരണം വാര്‍ത്ത  wasp attack palakkad news  wasp attack 5 year old boy died news  boy died after wasp sting news  palakkad boy died after wasp attack news
അച്ഛനൊപ്പം വിറക് ശേഖരിക്കാൻ പോയ അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു

By

Published : Aug 4, 2021, 2:48 PM IST

പാലക്കാട്: അച്ഛനൊപ്പം വിറക് ശേഖരിക്കാൻ പോയ അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണൻ ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് ആണ് മരിച്ചത്. സത്രം കാവിൽക്കുന്ന് എയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.

ക്വാറി തൊഴിലാളിയായ അച്ഛൻ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെ കടന്നൽ കുത്ത് ഏൽക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് തിങ്കളാഴ്‌ച ശരീരത്തിൽ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടു.

പാലക്കാട് സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Also read: താമരശേരി ചുരത്തിൽ കെഎസ്‌ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം

ABOUT THE AUTHOR

...view details