പാലക്കാട്: ചാലിശ്ശേരിയില്‍ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരുമണ്ണൂർ വടക്കേപുരക്കൽ റിട്ടയേഡ് ഹെൽത്ത് ഇൻസ്‌പെക്‌ടറായ നാരായണനും ഭാര്യ ഇന്ദിരയുമാണ് തീ പൊള്ളലേറ്റ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ 2 മണിയോടെയാണ് സംഭവം.
വലിയ ശബ്‌ദം കേട്ടെത്തിയ അയല്‍വാസികളാണ് വീട്ടിൽ തീ ആളിക്കത്തുന്നത് കണ്ടത്. വീടിന് പുറകിലുള്ള വിറക് പുരയിലാണ് തീ കണ്ടത്. നാട്ടുകാർ വെള്ളമൊഴിച്ച് അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആളുകളും ഉള്ളതായി മനസിലായത്. തുടര്‍ന്ന് ചാലിശ്ശേരി പൊലീസും ഫയർ ഫോഴ്‌സും സംഭവസ്ഥലത്തെത്തി.