പാലക്കാട്:രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിലായി. ഒഡിഷ നവരംഗ്‌പൂർ ജില്ലയിലെ ജട്‌സ്‌മല്ല സ്വദേശി ഹലനാഥ് ദുർഗയാണ് (31) ഒറ്റപ്പാലം പൊലീസിന്‍റെ പിടിയിലായത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻ്റിലേക്ക് പോകുന്ന റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒഡിഷയിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് ഒറ്റപ്പാലത്തെത്തിച്ചത്.
രണ്ടു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ - ganja
രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിലായി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ബാഗിൽ തുണികൾക്കിടയിൽ സുക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
രണ്ടു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ബാഗിൽ തുണികൾക്കിടയിൽ സുക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സി.ഐ വി.ബാബുരാജൻ, എസ് ഐ പി. ശിവശങ്കരൻ, എഎസ്ഐ വി.എ ജോസഫ്, സിപിഒ കെ.ബി ഉദയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Also read: മീഡിയ വണിന്‍റെ വിലക്ക് സ്റ്റേ ചെയ്‌ത് സുപ്രീംകോടതി; പ്രവർത്തനം തുടരാൻ അനുമതി