കേരളം

kerala

ETV Bharat / city

പറമ്പിക്കുളം കടുവസങ്കേതത്തില്‍ പുതിയ ഉഭയ ജീവികളെ കണ്ടെത്തി - Parambikulam Tiger Reserve forest

ലോകത്ത് അപൂര്‍വവും വംശ ഭീഷണിയും നേരിടുന്ന തവളയിനമായ ചോലകറുമ്പി, പാത്തല തവള, പര്‍പ്പിള്‍ തവള തുടങ്ങിയവയുടെ വര്‍ഗത്തില്‍പ്പെട്ട 18 ഇനങ്ങളെയാണ് കണ്ടെത്തിയത്.

പുതിയ ഉഭയ ജീവികളെ കണ്ടെത്തി  പറമ്പിക്കുളം കടുവസങ്കേതം  ചോലകറുമ്പി, പാത്തല തവള, പര്‍പ്പിള്‍ തവള ജീവികളെ കണ്ടെത്തി  Parambikulam Tiger Reserve forest  New amphibians found at palakkad
പറമ്പിക്കുളം കടുവസങ്കേതത്തില്‍ പുതിയ ഉഭയ ജീവികളെ കണ്ടെത്തി

By

Published : Jan 7, 2022, 7:39 PM IST

പാലക്കാട്: പറമ്പിക്കുളം കടുവസങ്കേതത്തില്‍ പുതിയ ഉഭയ ജീവികളെ കണ്ടെത്തി. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്‍റെ കീഴില്‍ ഗവേഷണസംഘം നടത്തിയ പഠനത്തിലാണ് 18ഓളം പുതിയ ഇനം ഉഭയ ജീവികളെ കണ്ടെത്തിയിട്ടുള്ളത്. ലോകത്ത് അപൂര്‍വവും വംശ ഭീഷണിയും നേരിടുന്ന തവളയിനമായ ചോലകറുമ്പി, പാത്തല തവള, പര്‍പ്പിള്‍ തവള തുടങ്ങിയവയുടെ വര്‍ഗത്തില്‍പ്പെട്ട 18 ഇനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്.

വനമേഖലയിലെ രണ്ടിടത്ത് നടത്തിയ സര്‍വേയില്‍ പത്ത് ഉഭയജീവി വര്‍ഗത്തില്‍പെട്ട 59 ഇനത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ 18 എണ്ണം പുതിയിനത്തില്‍പ്പെട്ടതെന്ന് ശാസ്‌ത്രജ്ഞർ പറഞ്ഞു. 2016ല്‍ നടത്തിയ സര്‍വേയില്‍ പറമ്പിക്കുളത്ത് 41 ഉഭയജീവികളെ മാത്രമേ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഇതുവരെ 176 ഉഭയജീവികളെയാണ് പറമ്പിക്കുളം വനമേഖലയില്‍ കണ്ടെത്തിയിട്ടുള്ളത്. ചതുപ്പ് മരത്തവള അഥവാ തെക്കന്‍ ചാത്തുപ്പന്‍ എന്നറിയപ്പെടുന്ന ഗ്രാമീണ മേഖലയിലുള്ള തവളയെയാണ് പറമ്പിക്കുളത്ത് ആദ്യമായി കണ്ടെത്തിയത്.

ഇന്ത്യന്‍ ഡോട്ട് ഫ്രോഗ് അല്ലെങ്കില്‍ ചെങ്കല്‍ കുരിവാളന്‍ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഗ്രാമീണമേഖലയില്‍ കാണപ്പെടുന്ന തവളയെയും പറമ്പിക്കുളത്ത് കണ്ടെത്തിയിരുന്നു. ഗ്രാമീണമേഖലകളില്‍ നിന്ന് ഇത്തരം തവളകള്‍ അപ്രത്യക്ഷമായിരിക്കെയാണ് പറമ്പിക്കുളത്ത് ഇവയുടെ കണ്ടെത്തല്‍. പറമ്പിക്കുളം സംരക്ഷിത വനമേഖലയില്‍ 34 ഓളം ഉഭയജീവികള്‍ വംശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് യുനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ നടത്തിയ പഠനത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇവയില്‍ 11 എണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇവയെ കണ്ടെത്തി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിൽ പശ്ചിമഘട്ടത്തിലെ ഉഭയജീവികളുടെ പ്രജനന സമയം ഉള്‍പ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ജന്തുശാസത്രജ്ഞരായ വി ഗോപാലന്‍, വിഷ്‌ണു വിജയന്‍ എന്നിവര്‍ക്ക് പുറമെ പറമ്പിക്കുളം കടുവ സങ്കേതത്തിലെ ജീവനക്കാരും സര്‍വേക്ക് നേതൃത്വം നല്‍കിയിരുന്നു.

ALSO READ: ശശി തരൂരിന്‍റെ വീഴ്ച പരിശോധിക്കേണ്ടത് എ.ഐ.സി.സി: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

ABOUT THE AUTHOR

...view details