പാലക്കാട്: സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നെല്ലിയാമ്പതി. അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്ന സൂചനാ ബോർഡുണ്ട്. പക്ഷേ അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഇതാണ് നെല്ലിയാമ്പതിയിലെത്തുന്ന ഒരോ സഞ്ചാരികളുടെയും പ്രദേശവാസികളുടെയും പരാതി. സംസ്ഥാനത്തെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി.
സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നെല്ലിയാമ്പതി - palakkad
ആത്മഹത്യ മുനമ്പിന് സമീപം സുരക്ഷാവേലി പോലും നിര്‍മ്മിച്ചിട്ടില്ല.
ദിവസവും നിരവധി സഞ്ചാരികളാണ് ആത്മഹത്യ മുനമ്പും വെള്ളച്ചാട്ടവുമൊക്കെ കാണാനായി എത്തുന്നത്. എന്നാൽ ആയിരക്കണക്കിനടി താഴ്‌ചയുള്ള കൊക്കയ്ക്ക് സമീപം ഒരു സുരക്ഷാവേലി പോലും സ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത ടൗണായ നെന്മാറയിൽ നിന്നും 22 കിലോമീറ്റർ മാറിയാണ് നെല്ലിയാമ്പതി. ഇത്രയും ദൂരം സഞ്ചരിച്ചെത്തുമ്പോൾ ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ അധികൃതര്‍ ഒരുക്കാത്തതിലും സഞ്ചാരികൾക്ക് പരാതിയുണ്ട്. സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരിക്കുന്ന സ്ഥലമാണെങ്കിലും ഇവിടെയെത്തുന്നവർക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്.