നെന്മാറ-നെല്ലിയാമ്പതി റോഡ് പുനർനിർമാണം പാതിവഴിയിൽ - road damage
പ്രളയസമയത്ത് തകര്‍ന്ന ഭാഗങ്ങളടക്കം ഇപ്പോഴും അതേ അവസ്ഥയിൽ തുടരുകയാണ്.
![നെന്മാറ-നെല്ലിയാമ്പതി റോഡ് പുനർനിർമാണം പാതിവഴിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3868673-thumbnail-3x2-rad.jpg)
പ്രളയത്തില്‍ തകര്‍ന്ന നെന്മാറ-നെല്ലിയാമ്പതി റോഡ് പുനർനിർമാണം പാതിവഴിയിൽ
പാലക്കാട്: പ്രളയത്തില്‍ തകർന്ന നെന്മാറ-നെല്ലിയാമ്പതി റോഡിന്‍റെ പുനർനിർമാണം പാതിവഴിയിൽ. പ്രളയസമയത്ത് തകര്‍ന്ന ഭാഗങ്ങളടക്കം ഇപ്പോഴും അതേ അവസ്ഥയിൽ തുടരുകയാണ്. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന നെല്ലിയാമ്പതിയിലേക്കുള്ള ഏകവഴി ഇത് മാത്രമാണ്. കുണ്ടും കുഴിയും നിറഞ്ഞ് അപകടകരമായ നിലയിലുള്ള റോഡിലൂടെയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. പോത്തുണ്ടി ഡാമിന്‍റെ വിദൂര ദൃശ്യം ആസ്വദിക്കാനുള്ള മുനമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് റോഡ് തകർന്ന് കിടക്കുന്നത്.
പ്രളയത്തില്‍ തകര്‍ന്ന നെന്മാറ-നെല്ലിയാമ്പതി റോഡ് പുനർനിർമാണം പാതിവഴിയിൽ
Last Updated : Jul 18, 2019, 3:21 AM IST