കേരളം

kerala

ETV Bharat / city

പാലക്കാട് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ - പാലക്കാട് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം

കൊടുമ്പ് ചെങ്കോൽ എന്ന സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്ന തിരുവാലത്തൂർ സ്വദേശി ഷിബുവിനെയാണ് നാലംഗസംഘം ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ട് മർദിക്കുകയും കൈകൊണ്ട് മൂക്ക് ഇടിച്ച് തകർക്കുകയും കത്തിയുപയോഗിച്ച് കുത്തുകയും ചെയ്‌തു.

murder attempt against youth defendants arrested  palakkad murder attempt  പാലക്കാട് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം  കൊലപാതക ശ്രമത്തിന് പ്രതികൾ പിടിയിൽ
പാലക്കാട് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

By

Published : Jan 7, 2022, 9:41 PM IST

പാലക്കാട്: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കരിങ്കാരപ്പള്ളി സ്വദേശികളായ ശിവൻ(32), കിടുങ്ങൻ സുഭാഷ് എന്ന സുഭാഷ്(39), വിനു(35) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. നേരത്തെ ഒന്നാം പ്രതി ദീപക്കിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ജയിലിലാണ്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൊടുമ്പ് ചെങ്കോൽ എന്ന സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്ന തിരുവാലത്തൂർ സ്വദേശി ഷിബുവിനെയാണ് നാലംഗസംഘം ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ട് മർദിക്കുകയും കൈകൊണ്ട് മൂക്ക് ഇടിച്ച് തകർക്കുകയും കത്തിയുപയോഗിച്ച് കുത്തുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ ഷിബു ദീർഘകാലം ചികിത്സയിലായിരുന്നു.

ഇൻസ്‌പെക്‌ടർ ടി.ഷിജു എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

Also Read: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; പ്രതി നീതുവിനെ റിമാൻഡ് ചെയ്‌തു

ABOUT THE AUTHOR

...view details