പാലക്കാട്: പാലക്കാട് വെണ്ണക്കരയില്‍ അച്ഛനെ മര്‍ദിച്ചുകൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍. വെണ്ണക്കര വടുകത്തറ സ്വദേശി സഹദേവനെ (52) കൊലപ്പെടുത്തിയ കേസിലാണ് മകൻ സതീഷ് (29) അറസ്‌റ്റിലായത്.
തിങ്കളാഴ്‌ച പുലർച്ചെയാണ് സഹദേവനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹദേവനെ ആശുപത്രിയിൽ എത്തിക്കാനും പരാതി നൽകാനും സതീഷ് മുന്നിലുണ്ടായിരുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തിയത്.