കേരളം

kerala

ETV Bharat / city

മലമ്പുഴ ഉദ്യാനം അടച്ചു; കച്ചവടക്കാർ ദുരിതത്തിൽ

സന്ദർശകരുടെ വരവ് നിലച്ചതോടെ ഹോട്ടലുകളും ടിഫിൻ സെന്‍ററുകളും ജ്യൂസ് ഷോപ്പുകളും ഫാൻസി ഷോപ്പുകളും അടക്കം ഭൂരിഭാഗവും പൂട്ടിക്കഴിഞ്ഞു. ഒന്നോ രണ്ടോ സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്.

മലമ്പുഴ ഉദ്യാനം പാലക്കാട് വാര്‍ത്ത palakkad news Malampuzha park
മലമ്പുഴ ഉദ്യാനം അടച്ചു; കച്ചവടക്കാർ ദുരിതത്തിൽ

By

Published : Mar 13, 2020, 4:28 PM IST

Updated : Mar 13, 2020, 5:23 PM IST

പാലക്കാട് :കൊവിഡ് 19 കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയെ തകിടം മറിക്കുമെന്നതിന്‍റെ സൂചനയാണ് മലമ്പുഴ ഉദ്യാനത്തിലെ അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങൾ നൽകുന്നത്. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ മുതലാണ് ജില്ലാ കലക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് മലമ്പുഴ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. ഉദ്യാനത്തിലെത്തുന്ന വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ച് ഏതാണ്ട് അമ്പതിലധികം വരുന്ന കച്ചവട സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

മലമ്പുഴ ഉദ്യാനം അടച്ചു; കച്ചവടക്കാർ ദുരിതത്തിൽ

സന്ദർശകരുടെ വരവ് നിലച്ചതോടെ ഹോട്ടലുകളും ടിഫിൻ സെന്‍ററുകളും ജ്യൂസ് ഷോപ്പുകളും ഫാൻസി ഷോപ്പുകളും അടക്കം ഭൂരിഭാഗവും പൂട്ടിക്കഴിഞ്ഞു. ഒന്നോ രണ്ടോ സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. പലരും വലിയ ബാങ്ക് വായ്പകൾ അടക്കം എടുത്താണ് കടകൾ നടത്തുന്നത്. നിത്യ ചിലവ് മാത്രമല്ല ബാങ്ക് വായ്പയുടെ തിരിച്ചടവിനുള്ള തുകയും അന്നന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇവർ കണ്ടെത്തുന്നത്. ഇരുന്നൂറിലധികം വരുന്ന തൊഴിലാളികളും ഈ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. അവരെല്ലാം തന്നെ ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥയിലാണ്. ഇപ്പോഴത്തെ സാഹചര്യം അധികനാൾ നീണ്ടു പോയാൽ ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. വേനലവധിക്ക് മുമ്പെങ്കിലും ആശങ്കകൾ മാറി കാര്യങ്ങൾ പൂർവ്വ സ്ഥിതിയിലെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Last Updated : Mar 13, 2020, 5:23 PM IST

ABOUT THE AUTHOR

...view details