കേരളം

kerala

ETV Bharat / city

നോക്കുകൂലി നല്‍കാത്ത പ്രവാസിക്ക് ചുമട്ട് തൊഴിലാളികളുടെ മർദ്ദനം - നോക്കുകൂലി

പാലക്കാട് കഴനി ചുങ്കത്തെ എ.ഡി അസോസിയേറ്റ്‌സ്‌ ഉടമ ദീപക്കിനാണ് മർദ്ദനമേറ്റത്. സിഐടിയു, ഐഎൻടിയുസി തൊഴിലാളികളാണ് മർദ്ദിച്ചത്.

Load workers attacked NRI in palakkad  palakkad news  പാലക്കാട് വാര്‍ത്തകള്‍  നോക്കുകൂലി  സിഐടിയു
നോക്കുകൂലി നല്‍കാത്ത പ്രവാസിക്ക് ചുമട്ട് തൊഴിലാളികളുടെ മർദ്ദനം

By

Published : Aug 20, 2020, 7:58 PM IST

പാലക്കാട്:നോക്കുകൂലി നല്‍കിയില്ലെന്ന കാരണത്താല്‍ പാലക്കാട് കാവശേരിയിൽ പ്രവാസി വ്യവസായിക്ക് ചുമട്ട് തൊഴിലാളികളുടെ മർദ്ദനം. കഴനി ചുങ്കത്തെ എ.ഡി അസോസിയേറ്റ്‌സ്‌ ഉടമ ദീപക്കിനാണ് മർദ്ദനമേറ്റത്. സിഐടിയു, ഐഎൻടിയുസി തൊഴിലാളികളാണ് മർദ്ദിച്ചത്. ബുധനാഴ്‌ച രാവിലെയാണ് കാവശേരി കഴനി ചുങ്കത്തെ പ്രവാസി വ്യവസായി ദീപക്കിന് നേരെ നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ മർദ്ദനം ഉണ്ടായത്.

നോക്കുകൂലി നല്‍കാത്ത പ്രവാസിക്ക് ചുമട്ട് തൊഴിലാളികളുടെ മർദ്ദനം

സംഘടിതരായി എത്തിയ സിഐടിയു- ഐഎൻടിയുസി തൊഴിലാളികൾ ആദ്യം സ്ഥാപനത്തിന് അകത്തുവെച്ചും, പിന്നീട് പുറത്തുവെച്ചും സ്ഥാപന ഉടമയെ മർദ്ദിക്കുകയായിരുന്നു. സ്ഥാപനത്തിലേക്ക് രാത്രി എത്തിയ ലോഡ് ഇറക്കുന്നതിനായി ദീപക് തൊഴിലാളികളെ വിളിച്ചിരുന്നു. എന്നാൽ രാവിലെ വന്ന് ഇറക്കാം എന്നായിരുന്നു മറുപടി. വാഹനം രാത്രി തന്നെ തിരിച്ച് അയക്കേണ്ടതിനാൽ ദീപക്കും പാർട്ട്‌ണറും ചേർന്ന് ലോഡ് ഇറക്കി. ഇതിൽ പ്രകോപിതരായ ചുമട്ടു തൊഴിലാളികൾ പിറ്റേന്ന് രാവിലെ നോക്കുകൂലി ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ദീപക്കിന്‍റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ആലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details