കേരളം

kerala

ETV Bharat / city

ഉറക്കം വരാതിരിക്കാൻ നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ പിടിയില്‍ - ksrtc drivers banned tobacco products

മൂന്നുദിവസമായി തുടരുന്ന പരിശോധനയിൽ മോട്ടോർവാഹനവകുപ്പ് 28 കേസുകളെടുത്തിട്ടുണ്ട്

മോട്ടോർവാഹനവകുപ്പ് പരിശോധന  കെഎസ്‌ആര്‍ടിസി ഡ്രൈവർമാര്‍ ലഹരി ഉല്‍പ്പന്നം  കുഴൽമന്ദം അപകടം പരിശോധന  കെഎസ്ആർടിസി ബസ് പരിശോധന  kuzhalmandham accident latest  mvd raid on ksrtc bus  ksrtc drivers banned tobacco products  പാലക്കാട് ആലത്തൂര്‍ ദേശീയപാത പരിശോധന
കെഎസ്ആർടിസി ബസുകളിൽ മോട്ടോർവാഹനവകുപ്പ് പരിശോധന; ഡ്രൈവറിൽ നിന്ന് ലഹരി ഉല്‍പ്പന്നം പിടികൂടി

By

Published : Feb 16, 2022, 7:02 AM IST

പാലക്കാട്: ദേശീയപാതയില്‍ വെള്ളപ്പാറയിൽ കുഴൽമന്ദത്ത്‌ ബൈക്ക്‌ യാത്രികരായ രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ മോട്ടോർവാഹനവകുപ്പ് രാത്രി പരിശോധന ആരംഭിച്ചു. തിങ്കളാഴ്‌ച രാത്രി പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ നടത്തിയ പരിശോധനയിൽ ഡ്രൈവറിൽ നിന്ന് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി.

ഉറക്കം വരാതിരിക്കാനാണ് ഉപയോഗിക്കുന്നതെന്നായിരുന്നു ഡ്രൈവറുടെ മറുപടി. അമിത ഉപയോഗം ഉറക്കത്തിലേക്ക് നയിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണാർക്കാട് ഡിപ്പോയിലെ ഒരു ഡ്രൈവറുടെ ലൈസൻസ് കാലാവധിയും വിവിധ ഡിപ്പോകളിലെ പത്തോളം കണ്ടക്‌ടര്‍മാരുടെ ലൈസൻസ് കാലാവധി തീർന്നതായും പരിശോധനയില്‍ കണ്ടെത്തി.

ഇടതുവശം ചേർന്നുമാത്രമേ പോകാവൂ എന്നും അപകടകരമാം വിധം വാഹനങ്ങളെ മറികടക്കരുതെന്നും ഡ്രൈവർമാർക്ക് ബോധവത്കരണം നൽകി. മൂന്നുദിവസമായി തുടരുന്ന പരിശോധനയിൽ മോട്ടോർവാഹനവകുപ്പ് 28 കേസുകളെടുത്തിട്ടുണ്ട്.

Also read: കുഴല്‍മന്ദം ദേശീയപാതയില്‍ ലോറിയില്‍ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു

ഈ മാസം ഏഴിന് രാത്രിയിൽ കുഴൽമന്ദത്തുണ്ടായ അപകടത്തിൽ കാവശ്ശേരി സ്വദേശി ആദർശ് (24), കാസർകോട് അജന്നൂർ സ്വദേശി സാബിത്ത് (23) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കെഎസ്‌ആർടിസി വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ തൃശൂർ പട്ടിക്കാട് സ്വദേശി സി.എൽ ഔസേപ്പിനെ (54) കുഴൽമന്ദം പൊലീസ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌ത് ജാമ്യത്തിൽ വിട്ടിരുന്നു. ഡിസിആർബി ഡിവൈഎസ്‌പി എം സുകുമാരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ്‌ അന്വേഷിക്കുന്നത്.

ABOUT THE AUTHOR

...view details