പാലക്കാട്: കൊല്ലങ്കോട്, കൊടുവായൂര്‍ മേഖലയിലെ നെല്‍പാടങ്ങളില്‍ വരിനെല്‍ കളയുടെ ശല്യം രൂക്ഷമാകുന്നു. കൊയ്ത്തിന് പാകമായി വരുന്ന പാടങ്ങളിലാണ് നെല്‍ച്ചെടികള്‍ക്കൊപ്പം വരിനെല്ലും വളര്‍ന്ന് നില്‍ക്കുന്നത്. ഇത് നീക്കം ചെയ്യാനായി കര്‍ഷകര്‍ അധിക തുക ചെലവാക്കണം.
വരിനെൽ ശല്യത്തിൽ പൊറുതിമുട്ടി കൊല്ലങ്കോട്ടെ നെൽകർഷകർ - വരിനെൽ ശല്യത്തിൽ കൊല്ലങ്കോട്ടെ നെൽകർഷകർ ബുദ്ധിമുട്ടില്‍
പ്രത്യേകം ജോലിക്കാരെ നിര്‍ത്തി കള പറിച്ച് നീക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഇത് കര്‍ഷകര്‍ക്ക് അധിക ബാധ്യത ഉണ്ടാക്കുന്നു.
വരിനെൽ ശല്യത്തിൽ കൊല്ലങ്കോട്ടെ നെൽകർഷകർ ബുദ്ധിമുട്ടില്‍
ഒന്നാം വിള കൃഷിയിടത്തിലാണ് വരിനെല്ല് ശല്യം രൂക്ഷമായിരിക്കുന്നത്. കാലവർഷമെത്താൻ വൈകിയതിനാൽ വളരെ താമസിച്ചാണ് കർഷകർ ഒന്നാം വിള കൃഷി ആരംഭിച്ചത്. പിന്നീട് പെയ്‌ത കനത്ത മഴയിൽ ഏക്കറുകളോളം കൃഷി നശിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥ ചതിച്ചതോടൊപ്പം കള ശല്യം കൂടിയായതോടെ കർഷകര്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
Last Updated : Aug 30, 2019, 10:50 PM IST