കേരളം

kerala

ETV Bharat / city

കാലവര്‍ഷക്കെടുതി; ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടിയത് പാലക്കാട് - സംസ്ഥാനത്ത് ഉരുൾപൊട്ടൽ

ജില്ലയില്‍ 18 സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. സംസ്ഥാനത്താകെ 65 ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്.

സംസ്ഥാനത്ത് കാലവർഷത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ പാലക്കാട് ജില്ലയിൽ

By

Published : Aug 19, 2019, 4:46 PM IST

Updated : Aug 19, 2019, 5:22 PM IST

പാലക്കാട് : കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് പെയ്ത കനത്തമഴയില്‍ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകള്‍ ഉണ്ടായത് പാലക്കാട് ജില്ലയിൽ. ജില്ലയില്‍ 18 സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. ഒന്നിലും ആളപായമുണ്ടായില്ല.

കാലവര്‍ഷക്കെടുതി; ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടിയത് പാലക്കാട്

സംസ്ഥാനത്താകെ 65 ഉരുൾപൊട്ടലുകളുണ്ടായി. ഇതിൽ 11 ഉരുള്‍പൊട്ടല്‍ മലപ്പുറം ജില്ലയിലാണ്. കേരള ദുരന്ത നിവാരണ അതോറിറ്റി ശേഖരിച്ച കണക്കുകള്‍ ഉപയോഗിച്ച് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്‍റ് സെന്‍റര്‍ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്‍റെ 2010 ലെ പഠന പ്രകാരം സംസ്ഥാനത്തെ 14.4 ശതമാനം മേഖലകളും ഉരുൾപൊട്ടൽ സാധ്യതയുള്ളവയാണ്.

Last Updated : Aug 19, 2019, 5:22 PM IST

ABOUT THE AUTHOR

...view details