പാലക്കാട്: വടക്കഞ്ചേരിയിൽ ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് 9 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ്. ബസ് ഡ്രൈവർ ജോമോൻ ഡാൻസ് കളിച്ച് വാഹനമോടിക്കുന്ന നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വടക്കഞ്ചേരി വാഹനാപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി - വടക്കഞ്ചേരി അപകടത്തിൽ ബസ് ഉടമയ്‌ക്കെതിരെ കേസ്
ബസ് ഡ്രൈവർ ജോമോൻ ഡാൻസ് കളിച്ച് വാഹനമോടിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ്
വടക്കഞ്ചേരി വാഹനാപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി
അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നതും പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് ബസുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോട്ടയം പാമ്പാടി തെക്കേമറ്റം എസ് അരുണിന്(30) എതിരെയാണ് കേസെടുത്തത്. പ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 19 തവണ ഇയാളുടെ ഫോണിലേക്ക് ബസ് അമിത വേഗതയിലാണ് എന്ന മുന്നറിയിപ്പ് മെസേജ് വന്നിരുന്നതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.