പാലക്കാട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച യുവതിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ നാഗലശേരി പഞ്ചായത്തില്‍ 13-ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച മഞ്ജുഷയേയും കുടുംബത്തെയാണ് ആക്രമിച്ചത്. ഇരുമ്പു വടികൊണ്ടുള്ള മർദ്ദനത്തില്‍ മഞ്ജുഷ, ഭർത്താവ് ജയൻ, രണ്ട് കുട്ടികൾ എന്നിവർക്ക് പരിക്കേറ്റതായി പരാതിയുണ്ട്. അജ്ഞാത സംഘത്തിന്‍റെ അക്രമത്തില്‍ വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന വീട്ടമ്മയേയും കുടുംബത്തേയും മർദ്ദിച്ചതായി പരാതി - നാഗലശേരി അക്രമം
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് എതിരായി മത്സരിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന വീട്ടമ്മയേയും കുടുംബത്തേയും മർദ്ദിച്ചതായി പരാതി
പരിക്കേറ്റ കുടുംബം പട്ടാമ്പി സേവന ആശുപത്രിയില്‍ ചികിത്സയിലാണ്. നാഗലശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് എതിരായി മത്സരിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.