പാലക്കാട്:ഹാട്ടിയ-എറണാകുളം എക്‌സ്‌പ്രസിൽ വച്ച് യാത്രക്കാരന്‍റെ ബാഗിന്‍റെ രഹസ്യ അറയിൽ നിന്നും സ്വർണം പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വിൽപനയ്ക്കായി കടത്തിക്കൊണ്ട് വന്ന രേഖകൾ ഇല്ലാത്ത 1.224 കിലോ സ്വർണമാണ് പിടികൂടിയത്. ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാട സ്വദേശി സംഗ റാം (48) എന്നയാളെയാണ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് പിടികൂടിയത്.
കേരളത്തിലെ ജ്വല്ലറികളിലേക്ക് അനധികൃതമായി സ്വർണം എത്തിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ - andra pradesh resident arrested from Palakkad
ആന്ധ്രാപ്രദേശിൽ നിന്നും രേഖകളില്ലാതെ 1.224 കിലോ സ്വർണവുമായെത്തിയ ആളാണ് പിടിയിലായത്.

കേരളത്തിലെ ജ്വല്ലറികളിലേക്ക് അനധികൃതമായി സ്വർണം എത്തിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഇതര സംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാതെ സ്വർണാഭരണങ്ങൾ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്ന് കേരളത്തിലെ ജ്വല്ലറികളിൽ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഗ റാം. കേരളത്തിലെ ജ്വല്ലറികളിലേക്ക് ഇത്തരത്തിൽ നിരവധി തവണ സ്വർണമെത്തിച്ചതായാണ് വിവരം. പിടിച്ചെടുത്ത സ്വർണത്തിന് പൊതുവിപണിയിൽ 54 ലക്ഷം രൂപ വിലവരും. പ്രതിയേയും പിടിച്ചെടുത്ത സ്വർണവും പാലക്കാട് ജി എസ് ടി ഡിപ്പാർട്ട്മെന്‍റിന് കൈമാറി.