കേരളം

kerala

ETV Bharat / city

ഓങ്ങല്ലൂരില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക് - പട്ടാമ്പി വാര്‍ത്തകള്‍

ഓങ്ങല്ലൂർ നമ്പാടം കോളനിയിലെ ചുങ്കത്ത് നബീസയുടെ വീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.

gas cylinder blast accident in pattambi  gas cylinder blast  accident in pattambi  pattambi news  ഗ്യാസ് സിലണ്ടര്‍ അപകടം  പട്ടാമ്പി വാര്‍ത്തകള്‍  ഓങ്ങല്ലൂര്‍
പട്ടാമ്പിയില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച നാല് പേര്‍ക്ക് പരിക്ക്

By

Published : Jul 28, 2020, 4:00 PM IST

പാലക്കാട്: പട്ടാമ്പിക്ക് സമീപം ഓങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. അടുക്കളയിലെ ഗ്യാസിൽ നിന്നുമുണ്ടായ വാതക ചർച്ചയാണ് അപകടകാരണം. സംഭവത്തിൽ വീട് ഭാഗികമായി തകർന്നു. ഓങ്ങല്ലൂർ നമ്പാടം കോളനിയിലെ ചുങ്കത്ത് നബീസയുടെ വീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.

പട്ടാമ്പിയില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച നാല് പേര്‍ക്ക് പരിക്ക്

നബീസക്കും മക്കളായ ഷാജഹാൻ, ബാദുഷ, സാബിറ എന്നിവർക്കുമാണ് പൊള്ളലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജഹാന്‍റെയും ബാദുഷയുടെയും നില ഗുരുതരമാണ്. ഗ്യാസ് ലീക്കായി വീട് മുഴുവൻ നിറഞ്ഞിരുന്നു. ഈ സമയം ലൈറ്റിടുകയോ മറ്റോ ചെയ്തപ്പോൾ തീപടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ആസ്‌ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലെ സാധന സാമഗ്രികളും വാതിലുകളും തീപിടിത്തത്തിൽ നശിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി. തുടർന്ന് ഷൊർണൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീയണച്ചു.

ABOUT THE AUTHOR

...view details