കേരളം

kerala

ETV Bharat / city

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ ജനം നിധി ചിട്ടി കമ്പനി ഉടമ പൊലീസിൽ കീഴടങ്ങി - Nidhi Chitty Company news

ജനം നിധി ചിട്ടി കമ്പനി ഉടമ മനോഹരനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ജനം നിധി ചിട്ടി കമ്പനി ഉടമ പൊലീസിൽ കീഴടങ്ങി  ജനം നിധി ചിട്ടി കമ്പനി ഉടമ  കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതിയെ പിടികൂടി  മനോഹരനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്‌തു  Fraud case pattambi  Fraud case pattambi news  Nidhi Chitty Company owner surrendered to the police  Nidhi Chitty Company news  Nidhi Chitty Company latest news
കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ ജനം നിധി ചിട്ടി കമ്പനി ഉടമ പൊലീസിൽ കീഴടങ്ങി

By

Published : Oct 9, 2021, 8:49 PM IST

പാലക്കാട്:പട്ടാമ്പിയിൽ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ ജനം നിധി ചിട്ടി കമ്പനി ഉടമ മനോഹരനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്‌തു. നിക്ഷേപകരുടെ പരാതിയിൽ പൊലീസ് ഇയാളെ കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ശനിയാഴ്‌ച വൈകുന്നേരം പ്രതി പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ഒരു മാസം മുൻപാണ് സ്വകാര്യ പണമിടപാട് സ്ഥാപനമായ ജനം നിധി ലിമിറ്റഡിന്‍റെ പട്ടാമ്പി, പാലക്കാട്, തൃശൂർ, ഗുരുവായൂർ ശാഖകൾ പൂട്ടി നിക്ഷേപകരുടെ പണവുമായി ഉടമ മനോഹരൻ മുങ്ങിയത്. തുടർന്ന് നിക്ഷേപകരുടെയും ജീവനക്കാരുടെയും പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

പട്ടാമ്പി ശാഖയിൽ മാത്രം രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ആക്ഷൻ കമ്മിറ്റി ഉൾപ്പടെ രൂപീകരിച്ചിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ മനോഹരനെ കോടതി റിമാൻഡ് ചെയ്‌തു.

Also read:രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; കണ്ണൂരില്‍ തട്ടിപ്പിന് ശ്രമിച്ച ബാങ്ക് മുന്‍ ജീവനക്കാരന്‍ പിടിയില്‍

ABOUT THE AUTHOR

...view details