പാലക്കാട്: മുതിർന്ന സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് തവണ നിയമസഭാംഗമായിരുന്നു. നായനാർ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ധനം, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്തു.
ടി ശിവദാസമേനോൻ അന്തരിച്ചു - മുതിർന്ന സിപിഎം നേതാവ് ടി ശിവദാസമേനോൻ അന്തരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നാളെ (29.06.22) രാവിലെ പത്തരയ്‌ക്ക് മഞ്ചേരിയിലെ മകളുടെ വീട്ടില്‍.
ടി ശിവദാസമേനോൻ അന്തരിച്ചു
മലമ്പുഴ മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധീകരിച്ചത്. ദീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. അധ്യാപക പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ശിവദാസമേനോൻ സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തെ ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ശിവദാസമേനോന്‍റെ സംസ്കാരം നാളെ (29.06.22) രാവിലെ പത്തരയ്‌ക്ക് മഞ്ചേരിയിലെ മകളുടെ വീട്ടില്‍.
Last Updated : Jun 28, 2022, 2:13 PM IST