കേരളം

kerala

ETV Bharat / city

കാട്ടിൽ കുടുങ്ങുന്നത് തുടർക്കഥ; കടന്നു കയറ്റത്തിന്‌ പൂട്ടിടാൻ വനം വകുപ്പ്‌, വേണം അനുമതി - അനധികൃത ട്രക്കിങ്

അനധികൃത കാട് കയറ്റമാണ് പലപ്പോഴും വലിയ അപകടങ്ങൾ വിളിച്ചു വരുത്തുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വനം വകുപ്പ്.

Forest Department takes action against illegal trekking  illegal trekking in kerala  Unauthorized forest encroachment  trekking kerala  safe trekking measures  അനധികൃതമായുള്ള കാട് കയറ്റത്തിന് തടയിടാൻ വനം വകുപ്പ്  അനധികൃതമായുള്ള കാട് കയറ്റം  അനധികൃത ട്രക്കിങ്  അനുമതിയോടെ ട്രക്കിങ് അനുവദിക്കണമെന്ന് ആവശ്യം
കാട്ടിൽ കുടുങ്ങുന്നത് തുടർക്കഥ; കടന്നു കയറ്റത്തിന്‌ പൂട്ടിടാൻ വനം വകുപ്പ്‌, വേണം അനുമതിയോടെ ട്രക്കിങ്

By

Published : Feb 10, 2022, 10:59 AM IST

പാലക്കാട്:കാട്ടിലേക്കുള്ള യാത്ര ഹരമാണ്. പാറക്കെട്ടുകൾ നടന്നുകയറി പ്രകൃതിയെ അനുഭവിച്ചറിയാൻ ആരാണ്‌ കൊതിക്കാത്തത്‌. എന്നാൽ, ഈ സാഹസിക യാത്രയിൽ ഒളിഞ്ഞിരിക്കുന്ന അപകടം വലുതാണ്‌. അനധികൃതമായി കാട്‌ കയറുന്നവരാണ്‌ പ്രധാനമായും അപകടം ക്ഷണിച്ചുവരുത്തുന്നത്‌.

വിനോദസഞ്ചാര മേഖലകളിൽ നിന്ന് എളുപ്പം കാട്ടിലേക്ക് കയറാൻ കഴിയുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ കുറാ ശ്രീനിവാസ് അറിയിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെ ഇത്‌ നടപ്പാക്കും. ഇടവഴികൾ ചങ്ങലയിട്ട് അടയ്ക്കും. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അപകടമായി അനധികൃത കാടുകയറ്റം

കാട്ടിലെ കാലാവസ്ഥ പലപ്പോഴും മാറിമറിയും. ചിലപ്പോൾ മഴ പെയ്‌തേക്കാം, അല്ലെങ്കിൽ കോടമഞ്ഞിൽ മുങ്ങും. ഉൾക്കാട്ടിലേക്ക് കയറും തോറും ഇന്‍റർനെറ്റും സിഗ്‌നലും ലഭ്യമല്ലാതാകും. വന്യമൃഗങ്ങളുടെ ആക്രമണവും പരിചിതമല്ലാത്ത ഭൂപ്രകൃതിയുമെല്ലാം വെല്ലുവിളിയാണ്‌.

പാലക്കാട് ജില്ലയില്‍ മലമ്പുഴ മേഖലയിലാണ് ഏറ്റവുമധികം ആളുകൾ കാടും മലയും കയറാനെത്തുന്നത്. അനധികൃതമാണെന്ന ബോധ്യമില്ലാതെയാണ് യുവാക്കൾ മലമുകളിലേക്ക് കയറുന്നത്. മലമ്പുഴയിൽ നിന്ന് അയ്യപ്പൻ പൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴിയും അയ്യപ്പൻ ചാൽ വഴിയും കാടുകയറുന്നവരുണ്ട്.

2019 ഒക്ടോബറിൽ എലിച്ചിരം മലയോട് ചേർന്നുള്ള കൂർമ്പാച്ചി മല കയറാൻ പോയ വിദ്യാർഥികൾ അവിടെ കുടുങ്ങിയിരുന്നു. ധോണിയിലെ സ്വകാര്യകോളേജിലെ എംബിഎ രണ്ടാംവർഷ വിദ്യാർഥികളായ ഒമ്പതുപേരാണ് കുടുങ്ങിയത്. ഏറെ പണിപ്പെട്ടാണ് പൊലീസും നാട്ടുകാരും ഇവരെ രക്ഷപ്പെടുത്തിയത്. 2020 ഡിസംബറിൽ നെല്ലിയാമ്പതി കാണാനെത്തിയ രണ്ട്‌ യുവാക്കൾ വ്യൂപോയിന്‍റിൽ നിന്ന് കൊക്കയിലേക്ക് വീണിരുന്നു.

2021 സെപ്‌റ്റംബറിൽ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് പോയ യുവാവ് നെല്ലിയാമ്പതി കുണ്ടറചോല വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. ഒക്ടോബറിൽ മലമ്പുഴ മേഖലയിൽ കഞ്ചാവുവേട്ടയ്ക്കിറങ്ങിയ പതിനാലംഗ പൊലീസ് സംഘം വഴിയറിയാതെ ഉൾവനത്തിൽ കുടുങ്ങി. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം യുവാവ് കൂർമ്പാച്ചിമലയിൽ കുടുങ്ങിയ സംഭവം.

വേണം, അനുമതിയോടെ ട്രക്കിങ്

ഇത്തരം സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്കും താൽപ്പര്യമുള്ളവർക്കും കാടും മലയും കാണാൻ അനുമതിയോടെ ട്രക്കിങ് വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ധോണിക്കും മീൻവല്ലത്തിനും സമാനമായി വനം വകുപ്പിന് കീഴിലായാൽ സുരക്ഷിത ട്രക്കിങ് സാധ്യമാകും. ഇതോടെ, മലമ്പുഴ ഡാമിനപ്പുറം വനസൗന്ദര്യം യാത്രക്കാർക്ക്‌ ആസ്വദിക്കാനാകും.

ABOUT THE AUTHOR

...view details