പാലക്കാട്: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ചെരിഞ്ഞു. ഏഴു വയസ് തോന്നിക്കുന്ന പിടിയാനയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ചെരിഞ്ഞത്. മീൻ പിടിക്കാൻ വെച്ച തോട്ട പൊട്ടിയുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ചെരിഞ്ഞു - തോട്ട പൊട്ടി ആന ചെരിഞ്ഞു
മീൻ പിടിക്കാൻ വെച്ച തോട്ട പൊട്ടിയുണ്ടായ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം
![ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ചെരിഞ്ഞു പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ പാലക്കാട് ആന ചെരിഞ്ഞു തോട്ട പൊട്ടി ആന ചെരിഞ്ഞു elephant death in palakkadu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7376379-thumbnail-3x2-pkd.jpg)
കാട്ടാന ചെരിഞ്ഞു
ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ചെരിഞ്ഞു
തിങ്കളാഴ്ച പുലർച്ചെയാണ് സ്വകാര്യ എസ്റ്റേറ്റില്‍ പിടിയാന ഇറങ്ങുന്നത്. വായിൽ വലിയ മുറിവുണ്ടായിരുന്ന ആന സമീപത്തെ പുഴയിൽ ഇറങ്ങി നിലയുറപ്പിച്ചിരുന്നു. രാത്രികാലങ്ങളിൽ കരക്ക് കയറി വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. ഇതോടെ
ആനയെ പുഴയിൽ നിന്നും കയറ്റാനായി വനംവകുപ്പ് രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നു. അപ്പോഴേക്കും ആന വെള്ളത്തിൽ താഴ്ന്നു തുടങ്ങിയിരുന്നു. പിന്നീട് കുങ്കിയാനകളെ ഉപയോഗിച്ചുതന്നെ ജഡം കരക്ക് കയറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ആനയുടെ ജഡം സംസ്കരിക്കും.