ഷെൽട്ടർ ഹോമിൽ മധ്യവയസ്‌കൻ മരിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയിൽ - തൃത്താല ഞാങ്ങാട്ടിരിയിലെ സ്നേഹനിലയം
സ്നേഹ നിലയം വാർഡൻ മുഹമ്മദ് നബിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
![ഷെൽട്ടർ ഹോമിൽ മധ്യവയസ്‌കൻ മരിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയിൽ thrithala arrest death of a middle-aged man ഷെൽട്ടർ ഹോമിലെ മരണം തൃത്താല സ്നേഹ നിലയം തൃത്താല ഞാങ്ങാട്ടിരിയിലെ സ്നേഹനിലയം shelter home warden arrested](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6294707-thumbnail-3x2-tri.jpg)
പാലക്കാട്: തൃത്താല ഞാങ്ങാട്ടിരിയിലെ ഷെൽട്ടർ ഹോമിൽ മർദനത്തിനിരയായി മധ്യവയസ്‌കൻ മരിച്ച സംഭത്തിൽ ഒരാള്‍ കസ്റ്റഡിയിൽ. സ്നേഹ നിലയത്തിലെ വാർഡൻ മുഹമ്മദ് നബിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് ഞാങ്ങാട്ടിരിയിലെ ഷെൽട്ടർ ഹോമിൽ ക്രൂര മർദനത്തിനിരയായ തൃശൂർ വലപ്പാട് സ്വദേശി സിദ്ദിഖ് മരിച്ചത്. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സിദ്ദിഖ് ചികിത്സയിലായിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന സിദ്ദിഖിന് കഴിഞ്ഞ മൂന്ന് മാസമായി ഷെൽട്ടർ ഹോം അധികൃതർ മരുന്ന് നൽകിയിരുന്നില്ലെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു.